വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ് ആവർത്തിച്ച് സൗദി വാണിജ്യ മന്ത്രാലയം

എടിഎം തട്ടിപ്പിൽ അന്വേഷണവുമായി പബ്ലിക് പ്രൊസിക്യൂഷൻ

Update: 2022-08-08 01:28 GMT
Editor : Lissy P | By : Web Desk
Advertising

ദമ്മാം: സൗദിയിൽ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന വ്യാജ ഓൺലൈൻ വെബ്സെറ്റുകൾക്കെതിരെ മുന്നറിയിപ്പ് ആവർത്തിച്ച് വാണിജ്യ മന്ത്രാലയം. മന്ത്രാലയങ്ങളുമായും സർക്കാർ വകുപ്പുകളുമായും ബന്ധമുണ്ടെന്ന് തോന്നിക്കുന്ന രൂപത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. ഇതിനിടെ എ.ടി.എം തട്ടിപ്പ് നടത്തിയ സംഘത്തിനെതിരായ അന്വേഷണ ശക്തമാക്കിയതായി പബ്ലിക് പ്രൊസിക്യൂഷനും അറിയിച്ചു.

രാജ്യത്ത് ഉപഭോക്താക്കളെ കബളിപ്പിച്ച് ബാങ്ക് വിവരങ്ങൾ ചോർത്തി പണം അപഹരിക്കുന്ന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. മന്ത്രാലയവുമായും സർക്കാർ വകുപ്പുകളുമായും ബന്ധമുണ്ടെന്നവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും നിർമ്മിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച നടത്തി വരികയാണ്. ഇതിനിടയിലും തട്ടിപ്പുകൾ ആവർത്തിക്കുന്നത് തടയാൻ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം. ബാങ്ക് അക്കൗണ്ട്‌ വിവരങ്ങൾ, പാസ് വേർഡ്, ഒ.ടി.പി ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ യാതൊരു കരാണവശാലും കൈമാറരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ എടിഎം സെന്ററുകളിൽ സഹായകളായെത്തി ബാങ്ക് വിവരങ്ങൾ ചോർത്തി പണം അപഹരിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പബ്ലിക് പ്രൊസിക്യൂഷനും അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News