ഒ.ഐ.സി.സി സൗദി അൽഹസ്സ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

ഹൃദയാദരം 2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി റീജിയണൽ പ്രസിഡന്റ് ഇ.കെ സലീം ഉൽഘാടനം ചെയ്തു

Update: 2024-06-03 19:48 GMT
Advertising

ദമ്മാം: ഒ.ഐ.സി.സി സൗദി അൽഹസ്സ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഹൃദയാദരം 2024 പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ നിന്നും വിജയിച്ച വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിദ്യഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവർ സംബന്ധിച്ചു.

അൽസ്സ ഇന്ത്യൻ സ്‌കൂളിൽ നിന്നും ഉന്നത വിജയം നേടിയെ വിദ്യാർഥികളെ ഒ.ഐ.സി.സി അൽഹസ്സ ഘടകം ആദരിച്ചു. ഹൃദയാദരം 2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി റീജിയണൽ പ്രസിഡന്റ് ഇ.കെ സലീം ഉൽഘാടനം ചെയ്തു. പത്ത് പന്ത്രണ്ട് ക്ലാസുകളിൽ നിന്നും ഉന്നത മാർക്ക് നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. വിദ്യഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തുള്ളവർ സംബന്ധിച്ചു.

മോഡേൺ ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ റസാഉൽ റഷീദ്, വൈസ് പ്രിൻസിപ്പൽ സയ്യിദ് പർവേസ് ആലം, അർശദ് ദേശമംഗലം, ശാഫി കുദിർ, സാക്കിർ പറമ്പിൽ, നാസർ മദനി, സുൽഫി കുന്ദമംഗലം, പ്രമോദ് പൂപ്പാല എന്നിവർ വിദ്യാർഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ഉമർ കോട്ടയിൽ, ഷിജോമോൻ വർഗ്ഗീസ് അശ്രഫ് കരുവാത്ത്, അഫ്സൽ തിരൂർക്കാട് എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News