2022ല്‍ സൗദിയുടെ വളര്‍ച്ചാനിരക്ക് 4.9 ശതമാനമായി ഉയരുമെന്ന് ലോകബാങ്കിന്റെ പ്രവചനം
എണ്ണ മേഖലയിലെ ശക്തമായ തിരിച്ചുവരവാണ് സൗദിക്ക് സാമ്പത്തിക മേഖലയില്‍ കരുത്താകുക
കോവിഡ് പ്രതിസന്ധികളെ വിജയകരമായി പ്രതിരോധിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ സൗദി അറേബ്യയുടെ വളര്‍ച്ചാ നിരക്ക് 3.3% എന്ന മുന്‍ പ്രതീക്ഷയെ അപേക്ഷിച്ച് 4.9% ആയി ഉയരുമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍.
സൗദിയുടെ 2021ലെ വളര്‍ച്ചാനിരക്ക് 2.4% ആയിരുക്കുമെന്നായിരുന്നു പ്രവചനം. വളര്‍ച്ചാനിരക്കില്‍ മുന്‍ പ്രവചനമായ 3.2% ത്തെ അപേക്ഷിച്ച്, 2023 ല്‍ രാജ്യം 2.3% ത്തന്റെ അധിക സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ബാങ്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
എണ്ണ മേഖലയിലെ ശക്തമായ തിരിച്ചുവരവാണ് സൗദിക്ക് സാമ്പത്തിക മേഖലയില്‍ കരുത്താകുക. ഇത് കയറ്റുമതിയിലും ഗുണപരമായി പ്രതിഫലിക്കുമെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഡിസംബറില്‍, 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖലകളുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. 95,500 കോടി റിയാല്‍ ചെലവും 1,04,500 റിയാല്‍ വരവും കണക്കാക്കുന്ന ബജറ്റില്‍ 9000 കോടി റിയാലാണ് മിച്ചമായി പ്രതീക്ഷിക്കുന്നത്.