അനുവാദമില്ലാതെ വീഡിയോ പകർത്തി പ്രചരിപ്പിച്ച രണ്ട് പേർ പിടിയിൽ
ഇന്ത്യ പാകിസ്ഥാൻ സ്വദേശികളാണ് അറിസ്റ്റിലായത്
Update: 2023-05-25 02:19 GMT
കുറ്റാരോപിതനായ വ്യക്തിയെ സൗദി സുരക്ഷാ വിഭാഗം പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ഇന്ത്യ, പാകിസ്ഥാൻ സ്വദേശികളായ രണ്ടുപേരെയാണ് മദീന പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും രാജ്യത്തെ സൈബർ കുറ്റ വിരുദ്ധ നിയമം ലംഘിച്ചതായി ജനറൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ആന്റി സൈബർ ക്രൈം നിയമ ലംഘനത്തിന് ഇരുവർക്കെതിരെയും കേസ് ഫയൽ ചെയ്ത് തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
രാജ്യത്ത് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും പകർത്തുന്നതും ശിക്ഷാർഹമാണ്. ഇത്തരകാർക്ക് മൂന്ന് വർഷം വരെ തടവും ഇരുപത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തും.