വേൾഡ് മലയാളി കൗൺസിൽ വുമൺസ് ഫോറം വിന്റർ ബാഷ് സംഘടിപ്പിച്ചു
വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് വുമൺസ് ഫോറം വിന്റർ ബാഷ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ദമ്മാം ഹോളിഡേയ്‌സ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഷംല നജീബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്ലോബൽ വുമൺസ് ഫോറം ജോയിന്റ് സെക്രട്ടറി സോഫിയ താജു ഉദ്ഘാടനം നിർവ്വഹിച്ചു.
കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങളെ പരിചയപ്പെടുന്നതിനും, അംഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സഹായകരമായതായി വുമൺസ് ഫോറം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
അൽഖോബാർ പ്രൊവിൻസ് വുമൺസ് ഫോറം സെക്രട്ടറി അനു ദിലീപ് സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രൊവിൻസ് പ്രസിഡന്റ് ഷെമീം കാട്ടാക്കട, സെക്രട്ടറി ആസിഫ് താനൂർ, ട്രഷറർ അജീം ജലാലുദീൻ, വൈസ് ചെയർപേഴ്സൺ ഹുസ്ന ആസിഫ് തുടങ്ങിയവരും മറ്റ് ഗ്ലോബൽ, മിഡിൽ ഈസ്റ്റ് പ്രതിനിധികളും ആശംസകൾ നേർന്നു.
മിഡിൽ ഈസ്റ്റ് റീജ്യണൽ വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ പുതിയ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. പരിപാടിയോടുനുബന്ധിച്ചു നടന്ന ഭാഗ്യശാലി നറുക്കെടുപ്പിൽ നിഷ അനിൽ, അബ്ദുസ്സലാം എന്നിവർ സമ്മാനങ്ങൾ നേടി.
വുമൺസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രജിത അനിൽകുമാർ, സാജിത ഷഫീഖ്, റീജ അഷ്‌റഫ്, ഷെറീന ഷമീം, ഭാവന ദിനേശ്, റീന നവാസ് ജെസ്സി നിസാം, ഷീജ ആജീ ജമീല ഫൈസൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഷെബി ഹാരിസ് അവതാരികയായ ചടങ്ങിന് സുജ റോയ് നന്ദിപ്രകാശിപ്പിച്ചു.