അജ്മാനിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് 20 ലക്ഷം ദിര്‍ഹം ധനസഹായം

Update: 2021-07-17 18:32 GMT
Editor : ijas
അജ്മാനിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് 20 ലക്ഷം ദിര്‍ഹം ധനസഹായം
AddThis Website Tools
Advertising

അജ്മാനിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 20 ലക്ഷം ദിര്‍ഹം ധനസഹായം പ്രഖ്യാപിച്ചു. അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ തീരുമാനം. ബലി പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായാണ് ധനസഹായം.

മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന സ്വദേശികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ധനസഹായ പദ്ധതി. മൽസ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവിത പ്രതിബന്ധങ്ങളെ നേരിടുന്നതിനുമായാണ് ഭരണാധികാരിയുടെ ഈ ആനുകൂല്യം. കൂടുതല്‍ സ്വദേശികളെ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കാൻ കൂടിയാണ്​ ധനസഹായം പ്രഖ്യാപിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എമിറേറ്റിലെ അംഗീകൃത മത്സ്യ തൊഴിലാളികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് അജ്മാന്‍ മത്സ്യ തൊഴിലാളി അസോസിയേഷന്‍ ചെയര്‍മാന്‍ അഹമദ് ഇബ്രാഹീം റാഷിദ് അല്‍ ഗംലാസി അറിയിച്ചു.

Tags:    

Editor - ijas

contributor

Similar News