22.5 ലക്ഷം ലഹരിഗുളികകൾ പിടികൂടി; അബൂദബിയിൽ മൂന്നു പേർ അറസ്റ്റിൽ
Update: 2023-05-09 03:11 GMT


അബൂദബിയിൽ വൻ ലഹരിമരുന്ന് വേട്ട. ഇരുപത്തിരണ്ടര ലക്ഷം ക്യാപ്റ്റഗൻ ഗുളികകൾ പൊലീസ് പിടിച്ചെടുത്തു. ലഹരി കടത്തു സംഘത്തിലെ മൂന്നുപേർ അറസ്റ്റിലായി.
ലഹരി ഗുളികകൾ അയൽരാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേർ പിടിയിലായതെന്ന് അബൂദബി പൊലീസ് പറഞ്ഞു. മൂന്ന് അപ്പാർട്ടുമെന്റുകളിലായാണ് ലഹരിമരുന്ന് ശേഖരം സൂക്ഷിച്ചിരുന്നത്.
ലഹരികടത്തു സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവന്ന പൊലീസ് സംഘം ഗുളികകൾ പുറത്തേക്ക് എത്തിക്കാൻ പ്രതികൾ നീക്കം തുടങ്ങിയതോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.