സ്വദേശിവൽകരണ ആനൂകൂല്യം തട്ടിയെടുത്ത സ്വദേശികളിൽനിന്ന് 23 ലക്ഷം ദിർഹം തിരിച്ചുപിടിച്ചു

107 ഇമറാത്തികളിൽ നിന്നാണ് തുക തിരിച്ചുവാങ്ങിയത്

Update: 2023-08-10 02:27 GMT
Advertising

യുഎഇയിൽ വ്യാജ വിവരം നൽകി സ്വദേശിവൽകരണ പദ്ധതിയുടെ ആനുകൂല്യം തട്ടിയെടുത്ത 107 സ്വദേശികളിൽ നിന്ന് യുഎഇ സർക്കാർ പണം തിരിച്ചുപിടിച്ചു.

23 ലക്ഷം ദിർഹമാണ് സർക്കാർ തിരിച്ചുപിടിച്ചത്. സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചെന്ന് അവകാശപ്പെട്ട് ഇവർ നാഫിസ് പദ്ധതിയുടെ ആനുകൂല്യം കൈപറ്റിയതായി തൊഴിൽമന്ത്രാലയം കണ്ടെത്തി.

436 സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ നയങ്ങള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി. ഇത്തരം നിയമ ലംഘനങ്ങള്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴി റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News