48 ടൺ ലഹരിമരുന്ന് കൈവശം വെച്ചു; അബൂദബിയിൽ ഏഷ്യക്കാരൻ അറസ്റ്റിൽ
ഗോഡൗണിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്
Update: 2023-08-02 03:26 GMT


അബൂദബിയിലെ ഗോഡൗണിൽ 48 ടൺ ലഹരിമരുന്ന് സൂക്ഷിച്ചയാൾ അറസ്റ്റിൽ. ഇയാൾ ഏഷ്യൻ രാജ്യക്കാരാനാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
48 ടൺ 698 കിലോഗ്രാം ലഹരിവസ്തുക്കളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി കടത്ത് സംഘങ്ങൾക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളുടെ വെയർഹൗസിൽ നിന്ന് വൻ ലഹരി ശേഖരം കണ്ടെടുക്കാനായത്.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.