പനി മൂർച്ഛിച്ച് മസ്തിഷ്‌കാഘാതം; ആലപ്പുഴ സ്വദേശിനി അബൂദബിയിൽ നിര്യാതയായി
മുസഫ ഭവൻസ് സ്‌കൂൾ കെ.ജി അസിസ്റ്റന്റ് നിഷ മോൾ ഹനീഷ് (41)ആണ് മരിച്ചത്
Update: 2023-11-23 16:52 GMT
ആലപ്പുഴ സ്വദേശിനി അബൂദബിയിൽ നിര്യാതയായി. മുസഫ ഭവൻസ് സ്‌കൂൾ കെ.ജി അസിസ്റ്റന്റ് നിഷ മോൾ ഹനീഷ് (41)ആണ് മരിച്ചത്. സംഭവിച്ചായിരുന്നു മരണം.
ഭവൻസ് സ്‌കൂളിലെ കായികവിഭാഗം തലവനായ ഹനീഷ് കാർത്തികേയനാണ് ഭർത്താവ്. മക്കൾ: നേഹ, നേത്ര(രണ്ടുപേരും വിദ്യാർഥികൾ). ആലപ്പുഴ അരൂർ വേലിക്കകത്തുവീട്ടിൽ തങ്കപ്പൻ-ഗീത ദമ്പതികളുടെ മകളാണ്. 12 വർഷത്തോളമായി അബൂദബിയിൽ ജോലി ചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.