തിരുവനന്തപുരം സ്വദേശിനി ഫുജൈറയിൽ കെട്ടിടത്തിൽനിന്നും വീണുമരിച്ചനിലയിൽ

നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയുടെ ഭാര്യ ഷാനിഫ ബാബുവാണ് മരിച്ചത്

Update: 2024-05-25 15:16 GMT
Advertising

ഫുജൈറ: തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബുവിനെ (37) ഫുജൈറയിൽ കെട്ടിടത്തിൽനിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെൻറ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയുടെ ഭാര്യയാണ് മരിച്ച ഷാനിഫ ബാബു. രണ്ടു പെൺകുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News