സ്‌കൂൾബസിൽ മക്കളെ നിരീക്ഷിക്കാം;'സലാമ' ആപ്പ് പുറത്തിറക്കി അബൂദബി
സ്‌കൂളിലെത്തിയാൽ എസ് എം എസ് അലർട്ട്
അബൂദബി: അബൂദബിയിൽ സ്‌കൂൾ ബസിൽ യാത്രചെയ്യുന്ന വിദ്യാർഥികളെ നിരീക്ഷിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഗതാഗതവകുപ്പിന് കീഴിലെ സംയേജിത ഗതാഗത കേന്ദ്രമാണ് സലാമ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയത്. സലാമ ആപ്പ് ഡൗൺലോഡ് ചെയ്താൽ മാതാപിതാക്കൾക്ക് അവരുടെ യു എ ഇ പാസ് ഉപയോഗിച്ച് ആപ്പിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യാം. ഇതിൽ മക്കളുടെ സ്‌കൂൾ ബസ് റൂട്ട്, ഐഡി നമ്പർ, അല്ലെങ്കിൽ സ്‌കൂൾ നമ്പർ എന്നിവ നൽകിയാൽ സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ അവരെ നിരീക്ഷിക്കാം. മക്കൾ സ്‌കൂളിലെത്തിയാലും തിരിച്ച് വീട്ടിലെത്തിയാലും ഉടൻ രക്ഷിതാക്കൾക്ക് എസ് എം എസ് സന്ദേശം ലഭിക്കും. കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നില്ലെങ്കിൽ അക്കാര്യം ആപ്പിലൂടെ ബസ് സൂപ്പർവൈസറെ അറിയിക്കാനും സംവിധാനമുണ്ട്.
സ്‌കൂൾബസ് യാത്ര കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമാണ് സംയോജിത ഗതാഗത കേന്ദ്രം സലാമ ആപ്പ് അവതരിപ്പിക്കുന്നത്. രക്ഷിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും ഈ ആപ്പ് പ്രയോജനപ്പെടുത്താം.
Abu Dhabi launched 'Salama' app to monitor children on school bus