പ്രധാനപ്പെട്ട റോഡുകളിലേക്ക് പ്രവേശിക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി പൊലീസ്
ഡ്രൈവിങ്ങിനിടെ ചെറിയ റോഡുകളിൽനിന്ന് പ്രധാനപ്പെട്ട, വലിയ റോഡുകളിലേക്ക് വാഹനം കടക്കുമ്പോൾ ഡ്രൈവർമാർ പ്രധാനമായും അഞ്ച് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
പ്രധാനപ്പെട്ട റോഡുകളിലേക്ക് കടക്കുമ്പോൾ അപകടങ്ങൾ ഒഴിവാക്കാനായി വാഹനമോടിക്കുന്നവർ, ജങ്ഷനിൽ എത്തുന്നതോടെ തങ്ങളുടെ വാഹനത്തിന്റെ വേഗത കുറയ്ക്കണം. വാഹനത്തിന്റെ ഡയറക്ഷൻ ഇഡിൻക്കേറ്റ് ലൈറ്റുകൾ ആവശ്യമായ ദിശയിലേക്ക് കൃത്യമായി ഓൺ ചെയ്യണം.
ശേഷം, പ്രധാന റോഡിലെ വാഹനങ്ങൾക്ക് ആദ്യം വഴി നൽകണം. നാലാമതായി, പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ആ റോഡിൽ മറ്റു വാഹനങ്ങളില്ലെന്ന് ഉറപ്പാക്കണം.
കൂടാതെ, തൊട്ടുമുന്നിൽ മറ്റുവാഹനങ്ങൾ നിർത്തിയിട്ടുണ്ടെങ്കിൽ ആദ്യം അതിന്റെ പിറകിലായാണ് വാഹനം നിർത്തേണ്ടത്. മുന്നിലുള്ള വാഹനങ്ങൾ നീങ്ങിയതിന് ശേഷം മാത്രമേ വാഹനം എടുക്കാൻ പാടൊള്ളു. ഇത്തരം ഇടങ്ങളിൽനിന്ന് മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമവും പൂർണമായും ഒഴിവാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.