ഓണാഘോഷത്തിന്റെ ഭാഗമായി അബൂദബി ദർശന സാംസ്കാരിക വേദി നഴ്സുമാരെ ആദരിക്കുന്നു
Update: 2023-09-20 04:01 GMT


അബൂദബിയിൽ മികവ് പുലര്‍ത്തിയ 30 നഴ്‌സുമാരെ ആദരിക്കുന്നു. അബൂദബി ദര്‍ശന സാംസ്‌ക്കാരിക വേദിയാണ് ഓണാഘോഷത്തിന്റെ ഭാഗമായി നഴ്സുമാരെ ആദരിക്കുന്നത്.
മുസഫ മലയാളി സമാജം ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ ഒന്നിനാണ് പരിപാടിയെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ കമ്മറ്റിയുടെ ഔദ്യോഗിക പ്രവര്‍ത്തന ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, ഇവന്റ് കോഡിനേറ്റര്‍ സിറാജ് മാള, വനിതാ കണ്‍വീനര്‍ സരിസ,തുടങ്ങിയവർ പങ്കെടുത്തു.