ദുബൈ ജനസംഖ്യ 40 ലക്ഷത്തിലേക്ക്

ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് എമിറേറ്റിലെ ജനസംഖ്യാ വർധനയിൽ പ്രതിഫലിക്കുന്നത്

Update: 2025-04-01 17:04 GMT
Advertising

ദുബൈ: ദുബൈയിലെ ജനസംഖ്യ ഈ വർഷം 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്ററാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് എമിറേറ്റിലെ ജനസംഖ്യാ വർധനയിൽ പ്രതിഫലിക്കുന്നത്.

2025 വർഷത്തിലെ ആദ്യപാദത്തിലെ കണക്കുപ്രകാരം 39.14 ലക്ഷമാണ് ദുബൈ എമിറേറ്റിലെ ജനസംഖ്യ. കഴിഞ്ഞ ജനുവരിക്കും മാർച്ചിനുമിടയിൽ 51,295 പേരാണ് ദുബൈയിലേക്ക് കുടിയേറിയതെന്ന് ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്റർ പറയുന്നു. വിദേശ തൊഴിലന്വേഷകർക്കും അതിസമ്പന്നർക്കും ദുബൈ പ്രിയപ്പെട്ട ഇടമായി തുടരുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകൾ.

ഈ വർഷം മൂന്നാം പാദത്തോടെ ദുബൈയിലെ ജനസംഖ്യ 40 ലക്ഷമെന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം എമിറേറ്റിന്റെ ജനസംഖ്യയിൽ 1.69 ലക്ഷത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്. 2018ന് ശേഷം വാർഷിക ജനസംഖ്യയിൽ ഏറ്റവും വളർച്ച രേഖപ്പെടുത്തിയതും 2024ലാണ്.

വിദേശികളുടെ വരവ് ദുബൈയിലെ റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, എഫ് ആൻഡ് ബി, ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്തും. രാജ്യത്തിന്റെ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്തു പകരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News