ബുര്‍ജ് ഖലീഫയില്‍ പേര് തെളിയിച്ച് മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനം

കൊച്ചിയിലാണ് ആദ്യ കാമ്പസ് തുറക്കുക

Update: 2022-02-13 10:42 GMT
Advertising

ദുബൈ: ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പേര് തെളിയിച്ച് മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനം. സാമ്പത്തിക പഠനത്തിന് മാത്രമായി കൊച്ചിയില്‍ ആരംഭിക്കുന്ന സെവന്‍ ക്യാപിറ്റല്‍സ് ഇന്‍സ്റ്റിറ്റിയട്ടാണ് ബുര്‍ജ് ഖലീഫയില്‍ തങ്ങളുടെ ബാനര്‍ തെളിയിച്ച് തുടക്കം കുറിച്ചത്.

വെള്ളിയാഴ്ച രാത്രി 9.10 നാണ് ബുര്‍ജ് ഖലീഫയില്‍ സെവന്‍ക്യാപിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് സ്റ്റഡീസ് തങ്ങളുടെ ബാനര്‍ പ്രകാശനം ചെയ്തത്. ബുര്‍ജ് ഖലീഫയില്‍ തെളിയുന്ന ആദ്യ മലയാളി സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനമാണിതെന്ന് സെവന്‍ക്യാപിറ്റല്‍സ് സി.ഇ.ഒ മുഹമ്മദ് ഷഹീന്‍ പറഞ്ഞു.

യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സെവന്‍ക്യാപിറ്റല്‍സ് എന്ന ഓഹരി വിപണന സ്ഥാപനത്തിന് കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ആദ്യ ക്യാമ്പസ് കൊച്ചിയിലാരംഭിക്കും. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പഠനത്തിന് മാത്രമായി ആരംഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനമാണിതെന്നും സംരംഭകര്‍ അവകാശപ്പെടുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 500 ഓളം അതിഥികള്‍ക്ക് പുറമെ ആയിരങ്ങളാണ് ബുര്‍ജ് ഖലീഫയില്‍ ബാനര്‍ ലോഞ്ചിങ് നേരില്‍ കണ്ടത്. പരസ്യരംഗത്തെ ബീം മീഡിയ അഡ്വര്‍റ്റൈസിങ് കമ്പനിയാണ് ബുര്‍ജ് ഖലീഫയില്‍ ബാനര്‍ പ്രൊജക്ഷന്‍ ഒരുക്കിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News