അബൂദബി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുതിയ ബസ് സർവീസ്

ആദ്യഘട്ടത്തിൽ വിസ് എയർ വിമാനത്തിലെ യാത്രക്കാർക്കായാണ് ബസ് സൗകര്യം ഏർപ്പെടുത്തുന്നത്.

Update: 2022-09-04 19:26 GMT
Advertising

അബൂദബി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ വിസ് എയർ വിമാനത്തിലെ യാത്രക്കാർക്കായാണ് ബസ് സൗകര്യം ഏർപ്പെടുത്തുന്നത്. അടുത്തഘട്ടത്തിൽ മറ്റ് വിമാനങ്ങളിലെ യാത്രക്കാർക്കും ഇത് പ്രയോജനപ്പെടുത്താം.

അബൂദബി വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകളിൽ നിന്ന് ദുബൈ ജബൽഅലിയിലെ ഇബ് നുബത്തൂത്ത ബസ് സ്റ്റേഷനിലേക്കാണ് പുതിയ സർവീസ് ഏർപ്പെടുത്തുന്നത്. ഇതിനായി 'കാപിറ്റൽ എക്സ്പ്രസു'മായി ദുബൈ ആർ.ടി.എ കരാർ ഒപ്പിട്ടു. യാത്രക്കാരെ കൊണ്ടുപോകാനും കൊണ്ടുവരാനും കാപിറ്റൽ എക്സ്പ്രസ് സൗകര്യം ഏർപ്പെടുത്തും.

Full View

ദുബൈയിലെ ബസിന് പാർക്കിങ് സ്ഥലങ്ങളും യാത്രക്കാർക്ക് മറ്റു അടിസ്ഥാന സൗകര്യങ്ങളും ആർ.ടി.എ ഒരുക്കും. കരാർ ദുബൈ-അബുദാബി ഗതാഗത സർവീസുകളെ മെച്ചപ്പെടുത്തുമെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്റോസിയാൻ പറഞ്ഞു. ദുബൈ നഗരത്തെയും അബൂദബി വിമാനത്താവളത്തെയും ഇത്തരത്തിൽ ബന്ധിപ്പിക്കുന്നത് വിനോദസഞ്ചാരമേഖല ശക്തമാക്കുമെന്ന് ക്യാപിറ്റൽ എക്സ്പ്രസ് സി.ഇ.ഒ ഇയാദ് ഇഷാഖ് അൽ അൻസാരി പറഞ്ഞു.

വിസ് എയർ യാത്രക്കാർക്ക് വിമാന ടിക്കറ്റിനൊപ്പം ബസ് നിരക്കും ഈടാക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്. അടുത്തഘട്ടത്തിൽ മറ്റുവിമാനങ്ങൾക്കും ഈ സൗകര്യം ലഭ്യമാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News