നടപടികൾ വിജയം കണ്ടു; യുഎഇയിൽ റോഡപകടങ്ങൾ കുറഞ്ഞതായി പഠനം

പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു

Update: 2022-12-21 19:56 GMT
Advertising

കഴിഞ്ഞ പത്ത് വർഷത്തിനിടെ യു.എ.ഇയിൽ റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞതായി പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്‍റെ പ്രസിദ്ധീകരണമായ 'ഇൻജുറി പ്രിവൻഷ'ന്‍റെ ഗവേഷണമാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. യു.എ.ഇ സർക്കാറിന്‍റെ ഔദ്യോഗിക വിവരങ്ങൾ ഉപയോഗിച്ചാണ്​ പഠനം പൂർത്തിയാക്കിയത്​.

റോഡപകടമരണങ്ങൾ 2010ൽ 1ലക്ഷം പേർക്ക് 10 എന്ന തോതിൽ ആയിരുന്നു. 2015ൽ ഇത്​ 7.4 ആയും 2019ൽ 3.5 ആയുമാണ് ​കുറഞ്ഞത്​. സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ വിജയമാണ്​സർവെ ഫലം വെളിപ്പെടുത്തുന്നതെന്ന്​വിലയിരുത്തപ്പെടുന്നു.

വിവിധ ട്രാഫിക്​ നിയന്ത്രണ നടപടികൾ, ബോധവൽകരണ കാമ്പയിനുകൾ, വാഹന സുരക്ഷ വർധിപ്പിച്ചത്​ എന്നിവ റോഡപകടങ്ങൾ കുറയുന്നതിന്​ സഹായിച്ചിട്ടുണ്ട്​. വേഗത്തിലുള്ള ഡ്രൈവിങ്​, അകലം പാലിക്കാതെയുള്ള ഡ്രൈവിങ്​, സെൽഫോൺ ഉപയോഗം, മറ്റ് തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ്  ​എന്നിവ നിയന്ത്രിക്കാൻ സഹായിച്ചുവെന്ന് ​പഠനം പറയുന്നു. അൽ ഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റി മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസ്​ കോളേജിലെ ഒരു സംഘമാണ്​ പഠനത്തിന്​ നേതൃത്വം നൽകിയത്​.

Full View

മരണനിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് മാത്രമല്ല, പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. യു.എ.ഇ സർക്കാർ നടപ്പിലാക്കിയ വിഷൻ 2021 എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ റോഡ്​ സുരക്ഷാ കാമ്പയിനുകളും പ്രവർത്തനങ്ങളും നടപ്പിലാക്കിയത്​. യു.എ.ഇയിൽ 2007ലും 2017ലും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കിയിരുന്നു. പിന്നീടുള്ള വർഷം ബ്ലാക്ക് പോയിന്‍റ്​ സംവിധാനം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News