കേരളീയ മൂല്യങ്ങൾ ദുർബലപ്പെടുന്നുവെന്ന് സുനിൽ പി. ഇളയിടം

ഷാർജ പുസ്തകോൽസവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2022-11-08 06:43 GMT
Advertising

കേരളം സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങൾ ദുർബലപ്പെടുകയാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 'ഏഴര പതിറ്റാണ്ടിന്റെ കേരള പരിണാമം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വവും സാഹോദര്യവുമെന്ന മാനവിക മൂല്യങ്ങളിൽ നിന്നാണ് കേരളമെന്ന സങ്കൽപം രൂപപ്പെടുന്നത്. നാൽപതുകളിൽ മറ്റൊരു നാടിനും അവകാശപ്പെടാനവാത്ത ജീവിതക്രമം മലയാളികൾ രൂപപ്പെടുത്തിയിരുന്നു. തന്നെപ്പോലെ മറ്റുള്ളവർക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് ചിന്തയാണ് യഥാർത്ഥത്തിൽ ആധുനികത.

പുതിയ കാലത്ത് നമ്മൾ ആധുനിക സമൂഹമാണോ എന്ന് ഓരോ കേരളീയനും ചിന്തിക്കേണ്ടതുണ്ട്. ഇത്രയും വിജ്ഞാനം നേടിയെടുത്ത ഒരു സമൂഹം വിദ്വേഷത്തിന്റെയും പകയുടെയും അന്ധവിശ്വാസത്തിന്റെയും പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പിനെതിരെ സ്നേഹമെന്ന മൂല്യത്തെ പ്രകാശിപ്പിച്ചാണ് അടിസ്ഥാന മൂല്യങ്ങളെ ഉറപ്പിച്ച് നിർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തക തൻസി ഹാഷിർ അവതാരകയായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News