ട്രാഫിക്​ നിയമലംഘനം: ആറുമാസത്തിനിടെ പിടികൂടിയത്​ 4,172 വാഹനങ്ങൾ

എഞ്ചിന്റെ വേഗത കൂട്ടാനായി രൂപമാറ്റം വരുത്തിയതും പൊതുജനങ്ങൾക്ക്​ ശല്യമാകുന്നതുമായ വാഹനങ്ങളാണ്​ പിടിച്ചെടുത്തവയിൽ കൂടുതലും.

Update: 2023-08-14 19:02 GMT
Editor : banuisahak | By : Web Desk
Advertising

ട്രാഫിക്​ നിയമങ്ങൾ ലംഘിച്ചതിന്​ കഴിഞ്ഞ ആറു മാസത്തിനിടെ ദുബൈയിൽ പിടികൂടിയത്​ 4,172 വാഹനങ്ങൾ. ​ എഞ്ചിന്റെ വേഗത കൂട്ടാനായി രൂപമാറ്റം വരുത്തിയതും പൊതുജനങ്ങൾക്ക്​ ശല്യമാകുന്നതുമായ വാഹനങ്ങളാണ്​ പിടിച്ചെടുത്തവയിൽ കൂടുതലും.

നാലായിരത്തിലേറെ സാധാരണ വാഹനങ്ങൾക്കു പുറമെ പിന്നിട്ട ആറു മാസത്തിനുള്ളിൽ 8,786 ഇലക്​ട്രിക്​ വാഹനങ്ങളും പിടിച്ചെടുത്തതായി ദുബൈ പൊലിസ്​ അറിയിച്ചു​. 2022ലെ എക്​സിക്യുട്ടീവ്​കൗൺസിൽ നിയമങ്ങൾക്കനുസൃതമായ സാ​ങ്കേതികമായ നിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ട ഇലക്​ട്രിക്​ സ്കൂട്ടറുകളാണ്​ പിടിച്ചെടുത്തത്​​.

നടപ്പുവർഷം രണ്ടാം പാദത്തിൽ ജനറൽ ട്രാഫികിന്‍റെ പ്രകടനം വിലയിരുത്തുന്നതിനായി ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​റ്റനന്‍റ്​ ജനറൽ അബ്​ദുള്ള ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇക്കാര്യങ്ങൾ അറിയിച്ചത്​. എമിറേറ്റിലെ അപകട മരണ നിരക്ക്​ ലക്ഷത്തിൽ ഒന്നായി കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ്​ ദുബൈ പൊലിസ്​ നീക്കം.

ഇതിന്​ ​ അനുസൃതമായി റോഡുകളിലെ പൊതു ജനസുരക്ഷ വർധിപ്പിക്കുന്നതിൽ ജനറൽ ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫികിന്​ നിർണാകമായ പങ്കുണ്ടെന്ന്​​ അൽ മർറി പറഞ്ഞു. അപകടങ്ങൾ കുറക്കുന്നതിനായി പൊതു ജനങ്ങൾക്ക്​ വിവിധ ഡിപാർട്ട്​മെന്‍റുകളുമായി സഹകരിച്ച്​ നടത്തുന്ന ബോധവത്​കരണ പ്രവർത്തനങ്ങൾ തുടരുമെന്നും ദുബൈ ​പൊലിസ്​ അധികൃതർ വെളിപ്പെടുത്തി. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News