മാധ്യമരംഗത്തെ മികവിന് മീഡിയവണ്ണിന് ആദരം

Update: 2022-12-06 06:16 GMT
മാധ്യമരംഗത്തെ മികവിന് മീഡിയവണ്ണിന് ആദരം
AddThis Website Tools
Advertising

യു.എ.ഇയിലെ കലാകാരൻമാരുടെ സംഘടനയായ ആർട്ട് മേറ്റ്‌സ് വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രവാസികളെ ആദരിച്ചു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടി മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തെ സേവനങ്ങൾക്ക് മീഡിയവൺ ചീഫ് ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ ആദരം ഏറ്റുവാങ്ങി.

സാമൂഹികരംഗത്തെ ശ്രദ്ധേയ സേവനങ്ങൾക്ക് സുലൈഖ ഹമീദ്, സഫിയ കമറുദ്ദീൻ എന്നിവരെ ആദരിച്ചു. സാഹിത്യരംഗത്തെ പ്രതിഭകൾക്ക് ഷാർജ ബുക്ക് അതോറിറ്റി എക്‌സ്റ്റേണൽ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹൻകുമാർ, മുരളി മാസ്റ്റർ, ഗീത മോഹൻകുമാർ എന്നിവർ പുരസ്‌കാരം നൽകി. സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ്, ചന്ദ്രൻ ബേപ്പ്, ഷാജി പുഷ്പാംഗ്ദൻ, ഇ.പി ജോൺസൻ, മാത്തുകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News