ഗസ്സയിലേക്ക് സഹായം തുടർന്ന് യുഎഇ; 500 ടൺ സഹായവസ്‌തുക്കൾ എത്തിച്ചു

Update: 2024-12-30 17:55 GMT
Editor : Thameem CP | By : Web Desk
Advertising

ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ. മൂന്ന് സഹായ ദൗത്യ സംഘങ്ങളാണ് ഈജിപ്തിലെ റഫാ അതിർത്തി വഴി ഗസ്സയിൽ പ്രവേശിച്ചത്. 28 ട്രക്കുകളിലായി 445 ടൺ സഹായവസ്തുക്കളാണ് ദൗത്യസംഘത്തിലുള്ളത്. ഇതോടെ ഗസ്സയിലെത്തുന്ന യുഎഇ ദൗത്യസംഘങ്ങളുടെ എണ്ണം 147 ആയി. ആകെ 2245 ട്രക്കുകളിലായി ഇരുപത്തി എട്ടായിരത്തോളം ടൺ സഹായമാണ് യുഎഇ ഫലസ്തീനിലെത്തിച്ചത്.

ഇസ്രായേൽ അധിനിവേശത്തിന് ശേഷം ഗസ്സയിലേക്ക് ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാഷ്ട്രം യുഎഇയാണ്. യുദ്ധമാരംഭിച്ച ശേഷം മൂന്ന് ബില്യൺ ദിർഹത്തിന്റെ സഹായമാണ് അറബ് രാഷ്ട്രം ഗസ്സൻ ജനതയ്ക്കായി എത്തിച്ചിട്ടുള്ളത്. മാനുഷിക കാര്യങ്ങൾക്കുള്ള യുഎൻ ഓഫീസിന്റെ വിവരങ്ങൾ പ്രകാരം ഗസ്സയ്ക്ക് ലഭിച്ച ആകെ സഹായത്തിന്റെ നാൽപത്തി രണ്ട് ശതമാനവും യുഎഇയുടേതാണ്.

ഭക്ഷണം, മരുന്ന്, വസ്ത്രം, മറ്റു അവശ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് പുറമേ, ആംബുലൻസുകളും രണ്ട് ഫീൽഡ് ആശുപത്രിയും ദുരിത ബാധിതർക്കായി യുഎഇ നടത്തുന്നുണ്ട്. ഫീൽഡ് ആശുപത്രികളിൽ ഇതുവരെ അമ്പതിനായിരത്തിലേറെ പേർക്ക് ചികിത്സ നൽകി. ദെയ്ർ അൽ ബലഹ് മുനിസിപ്പാലിറ്റിക്ക് കീഴിലെ കുടിവെള്ള വിതരണ ശൃംഖല നന്നാക്കുന്ന ജോലിയും യുഎഇയുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News