പ്രതിരോധ വ്യവസായ സഹകരണം; ഇന്ത്യയും യു.എ.ഇയും കൂടുതൽ കൈകോർക്കും

അബൂദബിയിൽ നടന്ന ഇന്ത്യ, യു.എ.ഇ പ്രതിരോധ വ്യവസായ ഫോറത്തിലാണ് ധാരണയായത്

Update: 2024-09-18 17:24 GMT
Editor : Thameem CP | By : Web Desk
പ്രതിരോധ വ്യവസായ സഹകരണം; ഇന്ത്യയും യു.എ.ഇയും കൂടുതൽ കൈകോർക്കും
AddThis Website Tools
Advertising

അബൂദബി: യു.എ.ഇ, ഇന്ത്യ പ്രതിരോധ വ്യവസായ രംഗത്ത് സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിരോധ വിദഗ്ധർ തമ്മിൽ സ്ഥിരം സ്വഭാവത്തിൽ ആശയവിനിമയത്തിന് വേദിയൊരുക്കും. അബൂദബിയിൽ നടന്ന ഇന്ത്യ, യു.എ.ഇ പ്രതിരോധ വ്യവസായ ഫോറത്തിലാണ് ധാരണയായത്.

എമിറേറ്റ്‌സ് ഡിഫൻസ് കമ്പനീസ് കൗൺസിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌റ്റേഴ്‌സ് എന്നീ കൂട്ടായ്മകളുടെ കൂടി ആഭിമുഖ്യത്തിലാണ് അബൂദബിയിൽ ഫോറം നടന്നത്. പ്രതിരോധ വിദഗ്ധധർ, ബിസിനസ് നേതാക്കൾ എന്നിവർ സംബന്ധിച്ചു. പ്രതിരോധ മേഖലയിൽ സംയുക്ത പങ്കാളിത്തം സംബന്ധിച്ചും ഫോറം ചർച്ച ചെയ്തു. കേന്ദ്ര പ്രതിരോധ, വ്യവസായ മേഖലകളിൽ നിന്നുള്ള നിരവധി പേരും ഫോറത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിരോധ രംഗത്തെ ഭാവി അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള കർമ പദ്ധതികൾ വിലയിരുത്തി. പ്രതിരോധ വ്യവസായ സങ്കേതങ്ങളുടെ കൈമാറ്റം, സംയുക്ത കമ്പനികളുടെ രൂപവത്കരണം, വിദ്ധരുടെ നേതൃത്വത്തിലുള്ള ഭാവി ഒത്തുചേരലുകൾ എന്നിവ സംബന്ധിച്ചും ഫോറം അഭിപ്രായങ്ങൾ പങ്കുവെച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News