യു.എ.ഇയിലെ ശതകോടീശ്വരൻമാർ 18 ആയി; സ്വിസ് ബാങ്കിന്റെ കണക്കുകൾ പുറത്ത്
ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ മിഡിലീസ്റ്റിൽ ഇസ്രായേലാണ് മുന്നിൽ
ദുബൈ: യു.എ.ഇയിലെ ശതകോടീശ്വരൻമാരുടെ എണ്ണം 18 ആയി ഉയർന്നുവെന്ന് സ്വിസ് ബാങ്കിന്റെ കണക്കുകൾ. ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യം യു.എ.ഇയാണ്. എന്നാൽ, ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ മിഡിലീസ്റ്റിൽ ഇസ്രായേലാണ് മുന്നിൽ.
കോവിഡിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യു.എ.ഇ, സിങ്കപ്പൂർ, സ്വിറ്റ്‌സർലാൻഡ്, യു.എസ് എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന സമ്പന്നരുടെ എണ്ണം വർധിച്ചുവെന്നാണ് സ്വിസ് ബാങ്കിന്റെ വാർഷിക കണക്കുകൾ പറയുന്നത്. യു.എ.ഇയിൽ ഇപ്പോൾ 18 ശതകോടീശ്വരൻമാരുണ്ട്. അവരുടെ സമ്പാദ്യം ഈവർഷം അരട്രില്ല്യണിലേക്ക് വളർന്നതായും കണക്കുകൾ പറയുന്നു.
ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യം യു.എ.ഇ ആണെങ്കിലും മിഡിലീസ്റ്റിൽ ഈരംഗത്ത് മുന്നിലുള്ളത് ഇസ്രായേലാണ്. 26 ശതകോടീശ്വരൻമാരാണ് ഇസ്രായേലിൽ താമസിക്കുന്നത്. വരുമാനത്തിന് നികുതിയില്ലാത്തതാണ് ധനികരെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം. അതോടൊപ്പം, സുരക്ഷയും സമാധാനവും ഗൾഫ് രാജ്യങ്ങളെ നിക്ഷേപത്തിനൊപ്പം താമസത്തിനും തെരഞ്ഞെടുക്കാൻ സമ്പന്നരെ പ്രേരിപ്പിക്കുന്നതായി സ്വിസ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.