കട്ടിയുള്ള പുരികം നേടാൻ പത്ത് എളുപ്പവഴികള്‍
അടുക്കളയിലെ പൊടികൈകളുപയോഗിച്ച് പുരികങ്ങള്‍ ഭംഗിയാക്കാം
നമ്മുടെ മുഖച്ഛായയെ നിര്‍വഹിക്കുന്ന ഒന്നാണ് പുരികങ്ങള്‍. കട്ടിയുള്ളവ, നേര്‍ത്തത്, വില്ലു പോലെ വളഞ്ഞത്..പുരികങ്ങള്‍ പല തരത്തിലാണ്. കുറച്ചുകാലം മുൻപ് നേർത്ത പുരികങ്ങളായിരുന്നു ട്രെൻഡ്. ഇന്ന് വീതിയുള്ള കട്ടിയുള്ള പുരികങ്ങള്‍ക്ക് പിന്നാലെയാണ് സ്ത്രീകള്‍. പുരിക വളര്‍ച്ചക്കായി പല തരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ എത്ര കണ്ട് ഫലം തരുമെന്ന കാര്യത്തില്‍ സംശയമാണ്. വീട്ടിലുള്ള ലളിതമായ മാര്‍ഗങ്ങളിലൂടെ പുരികങ്ങളുടെ കട്ടി വര്‍ധിപ്പിക്കാവുന്നതാണ്.
1. ആവണക്കെണ്ണ
കട്ടിയുള്ള പുരികങ്ങൾ ലഭിക്കുന്നതിനുള്ള ഏറ്റവും പഴയതും എളുപ്പമുള്ളതുമായ രീതിയാണ് ആവണക്കെണ്ണ . ഇത് പുരികത്തിന് ജലാംശം നൽകുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആവണക്കെണ്ണയിൽ ആന്റിഓക്സിഡന്റുകൾ, മുടി വളർച്ചയ്ക്ക് ആവശ്യമായ എല്ലാ വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.
ശാസ്ത്രിയ തെളിവുകളൊന്നുമില്ലെങ്കിലും, രോമകൂപങ്ങളിൽ പതിവായി ആവണക്കെണ്ണ പുരട്ടുന്നത് മുടി വളർച്ചയെ വേഗത്തിലാക്കും. ഓർഗാനിക് കാസ്റ്റർ ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്.
. പുരികങ്ങളിൽ കുറച്ച് ആവണക്കെണ്ണ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്ത് 15-30 മിനിറ്റ് വരെ വക്കുക
. വെളിച്ചെണ്ണ മുഖത്ത് പുരട്ടി ആവണക്കെണ്ണ നീക്കം ചെയ്യുക .
. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക
2. വെളിച്ചെണ്ണ
. ഒരു കോട്ടൺ എടുത്ത് ശുദ്ധമായ വെളിച്ചെണ്ണയിൽ മുക്കി രാത്രി മുഴുവൻ പുരികത്തിൽ വയ്ക്കുക
. .അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുക
2-3 ദിവസത്തിലൊരിക്കൽ ഇത് ഉപയോഗിക്കാം.
3. ഉള്ളി ജ്യൂസ്
വിറ്റാമിൻ ബി, സി, സൾഫർ എന്നിവയാൽ സമ്പന്നമായ ഉള്ളി ജ്യൂസ് പലപ്പോഴും മുടി കൊഴിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കുന്നു. സൾഫർ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നു. ഇത് തലയോട്ടിക്ക് മാത്രമല്ല പുരികത്തിനും നല്ലതാണ്. രോമകൂപങ്ങളെ ശക്തമാക്കുകയും മുടി കൊഴിയാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.ഉള്ളിയുടെ രൂക്ഷമായ ദുർഗന്ധം ഒഴിവാക്കാൻ, നാരങ്ങയുടെ നീര് ഉപയോഗിക്കുന്നത് നല്ലതാണ്.
. ഉള്ളി ജ്യൂസിലേക്ക്കുറച്ച് നാരങ്ങ നീര് ചേർക്കുക
. ജ്യൂസിൽ ഒരു കോട്ടൺ തുണി ഉപയോഗിച്ച് പുരികത്തിൽ പുരട്ടുക
. ഇത് പുരികത്തിൽ 20 മിനിറ്റ് വച്ച്, തണുത്ത വെള്ളത്തിൽ കഴുകുക
4. മുട്ടയുടെ മഞ്ഞക്കരു
പുരികത്തിന് ആവശ്യമായ പ്രോട്ടീനും ബയോട്ടിനും അടങ്ങിയിട്ടുള്ളതിനാൽ മുട്ടയുടെ മഞ്ഞ പുരികത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് .മുട്ടയുടെ ദുർഗന്ധം ഒഴിവാക്കാൻ നാരങ്ങാനീര് ചേർക്കാം.
. മുട്ടയുടെ് മഞ്ഞക്കരു അടിച്ച് നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കി പുരികത്തിൽ പുരട്ടുക
. 10-20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഇത് കഴുകുക
5. കറ്റാർ വാഴ
വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്ന നിരവധി പോഷകങ്ങൾ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. സ്വാഭാവികമായി പുരികം കട്ടിയായി വളരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. കറ്റാർ വാഴ ദിവസത്തിൽ പല തവണ ഉപയോഗിക്കാം. എണ്ണമയമുള്ള ചർമ്മ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.
. കറ്റാർ ഇല എടുത്ത് അതിന്റെ പുറം പാളി നീക്കം ചെയ്ത് ജെൽ വേർതിരിച്ചെടുക്കുക
.ജെൽ നിങ്ങളുടെ മുടിയിൽ ആഗിരണം ചെയ്യപ്പെടുന്നതുവരെ മസാജ് ചെയ്യുക
. കുറച്ച് സമയം വച്ചതിന് ശേഷം കഴുകികളയുക
മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ അലോനിൻ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർ വാഴ ജെൽ പതിവായി പുരട്ടുന്നത് പുരികങ്ങളെ കട്ടിയുള്ളതും ശക്തവുമാകാൻ സഹായിക്കും
6. നാരങ്ങ
ആരോഗ്യമുള്ള പുരികങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് നാരങ്ങ. വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ മറ്റ് സംയുക്തങ്ങൾ എന്നിവ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ഇത് മുഖത്തെ എണ്ണയെ അകറ്റുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു, ഇത് രോമകൂപങ്ങളിലേക്ക് കൂടുതൽ ഓക്‌സിജൻ എത്താൻ സഹായിക്കുന്നു.
. ഒരു നാരങ്ങയുടെ പകുതി കഷ്ണം പുരികത്തിൽ പുരട്ടി 5 മിനിറ്റ് വക്കുക
. ചെറുചൂടുള്ള വെള്ളത്തിൽ പുരികങ്ങൾ കഴുകുക
. വെളിച്ചെണ്ണയിൽ നാരങ്ങയും മിക്സ് ചെയ്യാം
7. കറിവേപ്പില
കറിവേപ്പില പണ്ടുമുതൽക്കെ ആയുർവേദ ചികിത്സകളിൽ ഉപയോഗിച്ചിരുന്നതാണ് . നിരവധി ഔഷധ ഗുണങ്ങൾ ഇതിന് ഉണ്ട്
. കറിവേപ്പില ചതച്ച് ചെറുചൂടുള്ള വെള്ളത്തിൽ ഇടുക
. രാത്രി മുഴുവൻ ഇത് പാത്രത്തിൽ വയ്ക്കുക, പിറ്റേന്ന് രാവിലെ അരിച്ചെടുക്കുക
. ഇത് പുരികങ്ങളിൽ മൃദുവായി പുരട്ടുക
. ഇത് കുറച്ച് മിനിറ്റ് സൂക്ഷിച്ച് തണുത്ത വെള്ളത്തിൽ കഴുകുക
എല്ലാ ഒന്നിടവിട്ട ദിവസവും ഇത് ചെയ്യുക.
8. പെട്രോളിയം ജെല്ലി
പുരികങ്ങൾക്ക് ഒരു മോയ്‌സ്ചറൈസർ ആവശ്യമാണ്, അത് ചർമ്മത്തെ ജലാംശം നിലനിർത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതാണ് പെട്രോളിയം ജെല്ലി ചെയ്യുന്നത്. പെട്രോളിയം ജെല്ലി ചർമ്മത്തെ പോഷിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
. പുരികത്തിൽ ചെറിയ അളവിൽ പെട്രോളിയം ജെല്ലി പുരട്ടി 30 മിനിറ്റ് വയ്ക്കുക.വരണ്ട ചർമ്മമുണ്ടെങ്കിൽ രാത്രി മുഴുവൻ സൂക്ഷിക്കാം.
. പിറ്റേന്ന് രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക
ഈ ലളിതമായ വീട്ടുവൈദ്യം നിങ്ങൾക്ക് ദിവസവും പരീക്ഷിക്കാം. ഈ പ്രതിവിധി മുഖക്കുരു സാധ്യതയുള്ള ചർമ്മമുള്ള ആളുകൾ ഉപയോഗിക്കരുത്
9. ഒലിവ് ഓയിൽ
. ഒലിവ് ഓയിൽ എടുത്ത് പുരികങ്ങളിൽ വിരലുകൾ കൊണ്ട് മൃദുവായിഎണ്ണ വലിച്ചെടുക്കുന്നത് വരെ മസാജ് ചെയ്യുക.
. 15-20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഫേസ് വാഷും തണുത്ത വെള്ളവും ഉപയോഗിച്ച് മുഖം കഴുകുക.
10. പാൽ
മുകളിൽ പറഞ്ഞ ചേരുവകൾ ലഭ്യമല്ലെങ്കിൽ, പാൽ പരീക്ഷിക്കാം.
. ഒരു കോട്ടൺ ബോൾ പാലിൽ മുക്കി പുരികങ്ങളിൽ പുരട്ടുക
. 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക
ഒറ്റയ്‌ക്കോ തേൻ ചേർത്തോ പാൽ ഉപയോഗിക്കാം