ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ ഹാജിമാർ

ലയാളി ഹാജിമാര്‍ കഅ്ബാ പ്രദക്ഷിണവും സഫാ മര്‍വാ പ്രയാണവും ഒഴികെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി

Update: 2018-08-22 01:51 GMT
Advertising

തിരക്കേറിയ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് മിനായിലേക്ക് മടങ്ങുകയാണ് ഇന്ത്യന്‍ ഹാജിമാരും. മലയാളി ഹാജിമാര്‍ കഅ്ബാ പ്രദക്ഷിണവും സഫാ മര്‍വാ പ്രയാണവും ഒഴികെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.

മെട്രോ ട്രെയിന്‍‌ സേവനം ഉപയോഗിച്ചാണ് ഭൂരിഭാഗം ഹാജിമാരും അറഫയിലെത്തിയത്. ബാക്കിയുള്ളവരും സ്വകാര്യ ഗ്രൂപ്പുകാരും ബസ് മാര്‍ഗവും. ഹാജിമാര്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്കും അവിടെ നിന്ന് ട്രെയിന്‍ വഴി പുലര്‍ച്ചയോടെ ജംറാത്തിലെത്തി. ശേഷം വിശ്രമിച്ച് ഉച്ചക്ക് കല്ലേറ്. മുടി മുറിച്ചും ബലി നല്‍കിയും തിരികെ മിനായിലെ തമ്പുകളിലേക്ക്.

Full View

സ്വകാര്യ ഗ്രൂപ്പില്‍ നിന്നും വ്യത്യസ്തമായി ഹജ്ജ് മിഷന് കീഴിലെത്തുന്നവര്‍ ഹറമിലേക്ക് സ്വന്തം നിലക്കാണ് പോകുന്നത്. ഇതില്‍ തന്നെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിവിധ മക്തബുകളുടെ സഹായത്തോടെ ഏകീകൃത സംവിധാനമുണ്ട്. വരും ദിനങ്ങളില്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലേറ് കര്‍മമാണ് ബാക്കി. ഇവിടെ തിരക്ക് കുറക്കാന്‍ വിവിധ തമ്പുകള്‍ക്ക് വ്യത്യസ്ത സമയങ്ങള്‍ നല്‍കിയിട്ടുണ്ട്.

Tags:    

Similar News