മിനയില്‍ പുതിയ തമ്പുകള്‍ സജ്ജീകരിച്ചു; കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൌകര്യം ലക്ഷ്യം

വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാനാണ് പദ്ധതി

Update: 2019-06-27 19:21 GMT
Advertising

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി മിനയില്‍ ബഹുനില തമ്പുകള്‍ സ്ഥാപിച്ചു. രണ്ട് നിലയുള്ള തന്പ് വഴി കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളും. അറബ് രാജ്യങ്ങള്‍ക്കായുള്ള മുതവ്വഫിന് കീഴിലാണ് ഈ വർഷം ബഹുനില തമ്പ് പരീക്ഷണം.

ഇത് ആദ്യമായാണ് ഹജ്ജിന് ബഹുനില തമ്പുകളൊരുക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാനാണ് പദ്ധതി. ഇത് മുന്‍കൂട്ടി കണ്ടാണ് പുതിയ പദ്ധതി. തീപിടിക്കാത്ത ബഹുനില ടെന്റുകള്‍ കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളും.

താഴത്തെ നില തൊഴിലാളികള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുമാണ്. മുകളിലെ നില തീര്‍ത്ഥാടകരുടെ താമസത്തിനും. ഇതോടെ ഓരോ തമ്പിലും എട്ട് തീര്‍ത്ഥാടകര്‍ക്ക് കൂടി അധിക താമസ സൗകര്യം ലഭിക്കും. എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാനാകും വിധമാണ് തമ്പുകള്‍.

Tags:    

Similar News