മക്കയിൽ ഹാജിമാരുടെ ആരോഗ്യ പരിരക്ഷക്കായി മികച്ച സംവിധാനങ്ങൾ 

Update: 2019-07-27 02:57 GMT
Advertising

മക്കയിൽ ഹാജിമാരുടെ ആരോഗ്യ പരിരക്ഷക്കായി ഒരുക്കിയത് മികച്ച സംവിധാനങ്ങൾ. 356 പേരാണ് മെഡിക്കൽ വിഭാഗത്തിൽ മാത്രമായി ഇന്ത്യയിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിയിട്ടുള്ളത്. അത്യാധുനിക ചികിത്സകള്‍ വരെ സൗജന്യമായി ലഭിക്കുന്നുണ്ട് ഹാജിമാര്‍ക്ക്.

ഹാജിമാരില്‍ ഭൂരിഭാഗവും താമസിക്കുന്ന അസീസിയ കാറ്റഗറിയില്‍ മൂന്ന് ഹോസ്പിറ്റലുകളുണ്ട്. മെച്ചപ്പെട്ട ചികിത്സ ഇവിടെ ലഭിക്കും. ഇതിനു പുറമേ പ്രത്യേകം ഡിസ്പസന്‍സറികളുമുണ്ട്. 16 ആംബുലന്‍സുകളും 32 മലയാളികള്‍ ഉള്‍പ്പെടെ 170 ഡോക്ടര്‍മാരും സജ്ജം.കൊടും ചൂടും സ്ഥലം മാറ്റവും കാരണമുള്ള ആരോഗ്യ പ്രയാസങ്ങളാണ് പ്രധാനമായും ഹാജിമാര്‍ നേരിടുന്നത്. ഓണ്‍ലൈന്‍ വഴി എല്ലാ രോഗികളുടേയും വിവരങ്ങള്‍ ലഭ്യമാണ്. ഇതിനാല്‍ ഹജ്ജിനിടെ‌ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് പോലും സേവനം ലഭ്യമാകും. ഹജ്ജ് മിഷന് പുറമെ സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ അത്യാധുനിക ചികിത്സയും ഇവര്‍ക്ക് ലഭ്യമാകും.

Full View
Tags:    

Similar News