മക്കയിൽ ഇന്ത്യൻ ഹാജിമാര്‍ക്കുള്ള ബസ് സർവീസ് നിർത്തിവച്ചു

ട്രാഫിക് വിഭാഗത്തിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. ഹജ്ജിനു ശേഷമാണ് ഇനി ബസ് സർവീസ് ആരംഭിക്കുക.

Update: 2019-08-05 17:24 GMT
Advertising

മക്കയിൽ തിരക്ക് കൂടിയതോടെ ഇന്ത്യൻ ഹാജിമാര്‍ക്ക് അസീസിയയില്‍ നിന്നും ഹറമിലേക്കുള്ള ബസ് സർവീസ് നിർത്തിവച്ചു. ട്രാഫിക് വിഭാഗത്തിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. ഹജ്ജിനു ശേഷമാണ് ഇനി ബസ് സർവീസ് ആരംഭിക്കുക. ഇന്ത്യന്‍ ഹാജിമാരെല്ലാം ഉംറ കര്‍മം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മക്കയിലുള്ള ലേക്കുള്ള ഹാജിമാരുടെ പ്രവാഹം തുടരുകയാണ്.

ഇതിനകം 17 ലക്ഷം ഹാജിമാർ ആണ് മക്കയില്‍ എത്തിയത്. തെരുവുകളും റോഡുകളും നിറഞ്ഞതോടെ ശക്തമായ ട്രാഫിക് നിയന്ത്രണമുണ്ട്. ഒപ്പം പുതുതായി എത്തുന്ന ഹാജിമാര്‍ക്ക് ഹജ്ജിന് മുന്നോടിയായി ഉംറ നിര്‍വഹിക്കണം.

ഇതിനു വേണ്ടിയാണ് നേരത്തെ എത്തിയ ഹാജിമാര്‍ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ പ്രാർത്ഥന യിലും ഖുർആൻ പാരായണങ്ങളും ആയി ഹാജിമാർ റൂമുകളിൽ കഴിയും. ഹറം ബസ് സർവീസ് ഇനി ഹജ്ജിന് ശേഷം ആരംഭിക്കും.

Full View
Tags:    

Similar News