ഗുജറാത്തില്‍ 11 പാകിസ്താന്‍ ബോട്ടുകൾ പിടികൂടി; ചതുപ്പിൽ ഒളിച്ചിരിക്കുന്ന പാക് സ്വദേശികൾക്കായി തെരച്ചിൽ ഊർജിതം

ഗുജറാത്തിലെ കച്ച് മേഖലയിൽ പാക് മത്സ്യത്തൊഴിലാളികളുടെ നുഴഞ്ഞു കയറ്റം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എഫിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള തെരച്ചിൽ നടത്തിയത്

Update: 2022-02-11 02:05 GMT
Advertising

 ഗുജറാത്തിലെ കച്ചിയിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫ് നടത്തിയ തെരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ഭൂജിനു സമീപം പാകിസ്താൻ അതിർത്തിയിലെ ഹരാമിനല്ലയിൽ രാത്രി പെട്രോളിംഗിനിടെയാണ് ബോട്ടുകൾ കണ്ടെത്തിയത്.

ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. 300 ചതുരശ്ര കിലോ മീറ്ററിൽ ബിഎസ്എഫ് തെരച്ചിൽ ശക്തമാക്കി. ചതുപ്പ് നിലയങ്ങളിലാണ് പാക് സ്വദേശികൾ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. 11 പാകിസ്താൻ ബോട്ടുകൾ പിടിച്ചെടുത്തു എന്ന കാര്യം ബിഎസ്എഫ് ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചു.

ഗുജറാത്തിലെ കച്ച് മേഖലയിൽ പാക് മത്സ്യബന്ധന ബോട്ടുകളുടേയും മത്സ്യത്തൊഴിലാളികളുടേയും നുഴഞ്ഞു കയറ്റം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എഫിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള തെരച്ചിൽ നടത്തിയത്. ഇവർ കരയിലേക്ക് കടന്നതായും ആശങ്കയുണ്ട്. ബി എസ് എഫ് ഇൻസ്‌പെക്ടർ ജനറൽ ജി.എസ് മാലിക്കിന്റെ മേൽനോട്ടത്തിലാണ് തെരച്ചിൽ. കഴിഞ്ഞമാസവും ഹരാമിനല്ലയിൽ ബോട്ടുകൾ പിടിച്ചെടുത്തിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News