ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം, 14 പേര്‍ക്ക് പരിക്ക്
ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ ഇന്നലെ രാത്രിയാണ് സംഭവം
Update: 2024-04-10 02:58 GMT


ഡല്‍ഹി: ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം.
കെഡിയ ഡിസ്റ്റിലറീസ് സ്ഥാപനത്തിലെ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ റായ്പുര്‍ എയിംസിലും ബാക്കി ഉള്ളവര്‍ സ്വകാര്യ ആശുപത്രിയിലുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കലക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും.