പിതാവിന്റെ കാമുകിയെ കൊലപ്പെടുത്തി പതിനാറുകാരൻ; സംഭവം വെസ്റ്റ് ബംഗാളിൽ

സംഭവത്തിൽ മകനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

Update: 2025-02-02 12:46 GMT
പിതാവിന്റെ കാമുകിയെ കൊലപ്പെടുത്തി പതിനാറുകാരൻ; സംഭവം വെസ്റ്റ് ബംഗാളിൽ
AddThis Website Tools
Advertising

കൊൽക്കത്ത: പിതാവിന്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി പതിനാറുകാരൻ. കൊൽക്കത്തയിലെ ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയ്ക്ക് സമീപം രാത്രി 9 മണിയോടെയാണ് സംഭവം. 24കാരിയായ യുവതിയെ മൂർച്ചയുള്ള ആയുധം കൊണ്ട് പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ മകനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിതാവിന്റെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് പതിനാറുകാരനും മാതാവും കൊലപാതകം ആസൂത്രണം ചെയ്തത്. പിതാവിന്റെ ജിപിഎസ് പിന്തുടർന്നാണ് പ്രതികൾ സംഭവ സ്ഥലത്തെത്തിയത്. മകനെയും മാതാവിനെയും കൂടാതെ 22കാരനായ ചെറുപ്പക്കാരനും കൂടെയുണ്ടായിരുന്നു. 24കാരിയായ യുവതിയെ ആക്രമിച്ചത് മകനായിരുന്നു. മൂർച്ചയുള്ള ആയുധമുപയോഗിച്ച് പല തവണ ആഞ്ഞ് കുത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

ഈ സംഭവം പശ്ചിമ ബംഗാളിലെ ക്രമസമാധാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു യുവതിയെ പരസ്യമായി പിന്തുടരുകയും ആക്രമിക്കുകയും ചെയ്തിട്ടും പൊലീസ് നടപടിയെടുക്കാൻ വൈകിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News