ഉമർ ഖാലിദിന്‍റെ മോചനം; സംയുക്ത പ്രസ്താവനയുമായി പ്രമുഖർ രംഗത്ത്
അമിതാവ് ഘോഷ്, നസറുദ്ദീൻ ഷാ, റോമീല ഥാപ്പർ, ജയതി ഘോഷ് തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്
Update: 2025-01-30 11:31 GMT


ഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തിൽ യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ മോചനം ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന. 160 അക്കാദമിക് വിദഗ്ധരും ചലച്ചിത്ര പ്രവർത്തകരും ആക്ടിവിസ്റ്റുകളും പ്രസ്താവനയിൽ ഒപ്പുവെച്ചു. സ്വേച്ഛാധിപത്യ ഭരണകൂടം ആവർത്തിച്ച് ലക്ഷ്യം വെയ്ക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു. അമിതാവ് ഘോഷ്, നസറുദ്ദീൻ ഷാ, റോമീല ഥാപ്പർ, ജയതി ഘോഷ് തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.