ട്രെയിനിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് എടുത്തുചാടിയ മൂന്ന് യാത്രക്കാർ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു

നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന

Update: 2024-06-15 07:08 GMT
Editor : Lissy P | By : Web Desk
Train not stopped at station: Railways seeks explanation,iringal railway station,alapuzha kannur executive,latest news malayalamസ്റ്റേഷനിൽ ട്രയിൻ നിർത്തിയില്ല: വിശദീകരണം തേടി റെയിൽവെ
AddThis Website Tools
Advertising

റാഞ്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതിനിടെത്തുടർന്ന് ട്രാക്കിലേക്ക് എടുത്തുചാടി മൂന്ന് യാത്രക്കാർ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു.സസാറാം-റാഞ്ചി ഇന്റർസിറ്റി എക്സ്പ്രസിന് തീപിടിച്ചെന്നായിരുന്നു യാത്രക്കാർക്കിടിയിൽ പ്രചരിച്ചത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.

ഇതിനിടയിലാണ് മൂന്ന് യാത്രക്കാർ ട്രാക്കിലേക്ക് ചാടിയത്. തൊട്ടടുത്ത ട്രാക്കിലൂടെ എത്തിയ ഗുഡ്‌സ് ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു. ജാർഖണ്ഡിലെ കുമാന്ദി റെയിൽവേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.യഥാർഥത്തിൽ ട്രെയിനിന് തീപിടിച്ചിരുന്നില്ല. ട്രെയിനിൽ നിന്ന് ചാടിയ മറ്റ് നാല് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

'അപകടത്തിൽ മൂന്ന് പേർ മരിച്ചു, മറ്റ് നാല് പേർക്ക് പരിക്കേറ്റു. ട്രാക്കിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ലത്തേഹാർ ഡെപ്യൂട്ടി കമ്മീഷണർ ഗരിമ സിംഗ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി യാത്രക്കാർ ഇത്തരത്തിൽ ട്രെയിനിൽ നിന്ന് ചാടി പാളം മുറിച്ചുകടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News