ബംഗാളില്‍ ബിശ്വജിത് ദാസും പാര്‍ട്ടി വിട്ടു; തൃണമൂലിലെത്തുന്ന മൂന്നാമത്തെ ബി.ജെ.പി എം.എല്‍.എ
ബിശ്വജിത്തിനു പുറമെ ബി.ജെ.പി എം.എല്‍.എ തന്‍മയ് ഘോഷും, മുകുള്‍ റോയിയും നേരത്തെ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു.
പശ്ചിമ ബംഗാളിലേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ വീണ്ടും ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക്. ബി.ജെ.പി എം.എല്‍.എ ബിശ്വജിത് ദാസാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. തൃണമൂലിലേക്ക് കൂടുമാറുന്ന മൂന്നാമത്തെ എം.എല്‍.എയാണ് ബിശ്വജിത് ദാസ്.
ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതായിരുന്നു ബിശ്വജിത് ദാസ്. എന്നാല്‍ ഏപ്രില്‍ - മെയ് മാസത്തില്‍ വമ്പിച്ച വിജയം നേടി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുകയായിരുന്നു.
ബിശ്വജിത്തിനു പുറമെ ബി.ജെ.പി എം.എല്‍.എ തന്‍മയ് ഘോഷും, മുകുള്‍ റോയിയും നേരത്തെ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു. തൃണമൂലില്‍ നിന്നും ബി.ജെ.പിയില്‍ എത്തിയ മുകുള്‍ റോയി, നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയുടെ മുഖമായാണ് പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നത്. നാലു വര്‍ഷം ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച മുകുള്‍ റോയി ജൂണിലാണ് തൃണമൂലിലേക്ക് തിരികെ പോയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. ബിശ്വജിത് ദാസ് കൂടി പാര്‍ട്ടി വിട്ടതോടെ, ബി.ജെ.പിയുടെ അംഗസഖ്യ 72 ആയി ചുരുങ്ങി.