മാമ്പഴത്തോട്ടത്തിൽ കയറിയ കുരങ്ങുകളെ വിഷം നൽകി കൊന്നു; ഒമ്പതുപേർ അറസ്റ്റിൽ

തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഏഴ് കുരങ്ങുകളുടെ ജഡം കണ്ടെത്തി

Update: 2023-06-22 03:31 GMT
Editor : Lissy P | By : Web Desk
9 arrested for poisoning monkeys in Udham Singh Nagar
AddThis Website Tools
Advertising

ന്യൂഡൽഹി: മാമ്പഴത്തോട്ടത്തിൽ കയറി നാശം വിതച്ച കുരങ്ങുകളെ വിഷം നൽകി കൊന്ന ഒമ്പതു പേർ അറസ്റ്റിൽ.ഉധംസിംഗ് നഗർ ജില്ലയിലെ കാശിപൂരിലാണ് സംഭവം. പരിശോധനയിൽ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഏഴ് കുരങ്ങുകളുടെ ജഡം കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ജയ്ത്പൂർ ഘോഷി ഗ്രാമത്തിലെ തോട്ടം പരിപാലിക്കുന്ന ഛോട്ടേ ഖാൻ, ഇമ്രാൻ, അഫ്സൽ, അൻവർ, ഇഖ്രാർ ഷാ, നദീം, മുബാറിക്, മുഹമ്മദ്, ഇമാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 (എ), 11 (എൽ) വകുപ്പുകൾ, മൃഗ പീഡന നിയമം, വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 9/51 എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അഭയ് പ്രതാപ് സിംഗ് പറഞ്ഞു.പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News