ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
റെയിൽവേയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരാണ് യുവതിയെ ബലാത്സഗം ചെയ്തത്
Update: 2022-07-23 05:17 GMT

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. റെയിൽവേയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവമരങ്ങേറിയത്. റെയിൽവേ സ്റ്റേഷനിലെ എട്ട് ഒമ്പത് പ്ലാറ്റ്‌ഫോമുകൾക്കിടയിലെ ഇലക്ട്രിക് മെയിന്റനൻസ് റൂമിൽ വച്ചാണ് ബലാത്സംഘം നടന്നത്. രണ്ടാളുകളാണ് ബലാത്സംഗത്തിൽ നേരിട്ട് പങ്കെടുത്തത്. ബാക്കി രണ്ട് പേർ ബലാത്സംഗത്തിന് കാവൽ നിന്നവരാണെന്ന് പൊലീസ് അറിയിച്ചു.
വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സംഭവത്തെ തുടര്‍ന്ന് അരങ്ങേറിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.