തമിഴ് വിദ്യാർഥികൾക്ക് നേരെ എ.ബി.വി.പി നടത്തിയ ആക്രമണം ഭീരുത്വം: എം.കെ സ്റ്റാലിൻ

സർവ്വകലാശാലകൾ കേവലം പഠനത്തിനുള്ള ഇടങ്ങൾ മാത്രമല്ലെന്നും ചർച്ചകൾക്കും സംവാദങ്ങൾക്കും വിയോജിപ്പുകൾക്കുമുള്ള ഇടം കൂടിയാണെന്നും സ്റ്റാലിൻ

Update: 2023-02-20 09:33 GMT
Advertising

ചെന്നൈ: ജെ.എൻ.യുവിൽ തമിഴ് വിദ്യാർഥികൾക്ക് നേരെ എബിവിപി നടത്തിയ ആക്രമണം ഭീരുത്വമെന്ന് എം.കെ സ്റ്റാലിൻ. വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച സ്റ്റാലിൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളെ സംരക്ഷിക്കാനും വിസിയോട് അഭ്യർത്ഥിച്ചു. സർവ്വകലാശാലകൾ കേവലം പഠനത്തിനുള്ള ഇടങ്ങൾ മാത്രമല്ലെന്നും ചർച്ചകൾക്കും സംവാദങ്ങൾക്കും വിയോജിപ്പുകൾക്കുമുള്ള ഇടംകൂടിയാണെന്നും പറഞ്ഞ സ്റ്റാലിൻ പെരിയാർ ഇ വി രാമസ്വാമി, കാള്‍ മാര്‍ക്സ് എന്നിവരുടെ ഛായാചിത്രങ്ങൾ നശിപ്പിച്ചത് അപലപനീയമാണെന്നും കൂട്ടിച്ചേർത്തു.

സർവകലാശാലയും ഡൽഹി പോലീസും തുടർച്ചയായുള്ള ആക്രമണങ്ങളിൽ കാഴ്ചക്കാരാകുകയാണെന്നും സ്റ്റാലിൻ. ഇന്നലെ രാത്രി ബോംബെ ഐ.ഐ.ടിയിലെ ദളിത്‌ വിദ്യാർഥിയുടെ മരണത്തിൽ നീതി തേടി നടത്തിയ മാർച്ചിനിടയിലായിരുന്നു സംഘർഷം.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News