മാപ്പ് കൊണ്ടു തീരില്ല, കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം: പ്രകാശ് രാജ്

തെലങ്കാന നഗര വികസന വകുപ്പ് മന്ത്രി കെടി രാമറാവുവിന്റെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

Update: 2021-11-21 16:21 GMT
Editor : abs | By : Web Desk
മാപ്പ് കൊണ്ടു തീരില്ല,  കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം: പ്രകാശ് രാജ്
AddThis Website Tools
Advertising

മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം കാര്യങ്ങൾ അവസാനിക്കില്ല, സമരത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന് നടൻ പ്രകാശ് രാജ്. തെലങ്കാന മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ- നഗര വികസന വകുപ്പ് മന്ത്രി കെടി രാമറാവുവിന്റെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

സമരത്തിനിടെ മരിച്ച കർഷകർക്ക് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതിനെ അഭിനന്ദിച്ചു കൊണ്ടു കെടി രാമറാവു ഇട്ട ട്വീറ്റ് ഉദ്ധരിച്ചായിരുന്നു പ്രകാശ് രാജിന് ആവശ്യം. 

മരിച്ച കർഷകർക്ക് നഷ്ട പരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും കർഷകർക്ക് മേൽ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ചന്ദ്രശേഖര റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News