ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി

ഇന്ധനവിലവർധനവിനെതിരെ സിപിഎം ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും

Update: 2022-04-02 01:54 GMT
Advertising

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 113.82 പൈസയുമാണ് ഡീസലിന് 100.95 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 112 രൂപ 29 പൈസയും ഡീസലിന് 99 രൂപ 32 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമാണ് കൂടിയത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് വർധിച്ചത് ഏഴു രൂപ 85 പൈസയും ഡീസലിന് 7രൂപ 58 പൈസയുമാണ്.

അതേസമയം, ഇന്ധനവിലവർധനവിനെതിരെ സിപിഎം ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പെട്രോളിയം വിലകുറയ്ക്കാൻ ആവശ്യമായ ഇടപെടൽ കേന്ദ്രം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരമാണ് പ്രതിഷേധം നടത്തുന്നത്.


Full View

After a one-day break, fuel prices have risen again in India

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News