ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്

Update: 2023-10-23 02:51 GMT
Advertising

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. 306 ആണ് ഇന്നത്തെ വായു ഗുണനിലവാര സൂചിക.


ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്. പഞ്ചാബ്, ഹിമാൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതിനാൽ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത.


വായു മലിനീകരണം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്. എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണം എന്നടക്കമുള്ള നിർദേശങ്ങള്‍ സർക്കാർ മുന്നോട്ട് വെക്കാൻ സാധ്യതയുണ്ട്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News