പഞ്ചാബിൽ 101ശതമാനം വിജയമുറപ്പ്: അമരീന്ദർ സിങ്

'നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുമായി ചേർന്ന് പഞ്ചാബ് ഭരണം പിടിക്കും'

Update: 2021-12-17 13:09 GMT
Advertising

അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 101 ശതമാനം വിജയമുറപ്പെന്ന്  പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും  മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർസിങ്. കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി.ജെ.പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദർ സിങ്ങിന്‍റെ പ്രസ്താവന. വലിയ പ്രതീക്ഷയിലാണെന്നും പഞ്ചാബിൽ ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായിക്കഴിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുമായി ചേർന്ന് പഞ്ചാബ് ഭരണം പിടിക്കും. 101 ശതമാനം വിജയം ഉറപ്പുണ്ട്'. അമരീന്ദർ പറഞ്ഞു.

നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ട അമരീന്ദർ സിങ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. ബി.ജെ.പി യുമായി സഖ്യ ചർച്ചകള്‍‌ ആദ്യമേ തന്ന ആരംഭിച്ച അമരീന്ദർ കർഷക ബില്ലുകൾ പിൻവലിച്ചതിനെ തുടർന്ന് ബി.ജെ.പി യുമായി സഖ്യമുറപ്പിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News