ആന്ധ്രയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു
വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.
Update: 2021-12-15 09:13 GMT
ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. 26 പേരാണ് ബസിലുണ്ടായിരുന്നത്. ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ബസ് ഡ്രൈവറും മരിച്ചു.
യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിക്കാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ അധികൃതര്‍ക്ക് നിർദേശം നൽകി. അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്.
Rescue operations at #Jalleru stream into which a #RTC bus fell killing atleast nine onboard #West #Godavari district @NewIndianXpress @apsrtc pic.twitter.com/gvpUqSyrqq
— TNIE Andhra Pradesh (@xpressandhra) December 15, 2021