രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്
ഇറക്കുമതി തീരുവ വർധിപ്പിച്ചതോടെ സ്വർണ വില കൂടി
Update: 2022-07-01 15:55 GMT
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്. ഇന്നലത്തെ നിരക്കിനെ അപേക്ഷിച്ച് 5 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് വിനിമയം ആരംഭിച്ചപ്പോൾ ഒരു ഡോളറിന്റെ മൂല്യം 79 രൂപ 11 പൈസയാണ്. ചരിത്രത്തിൽ തന്നെ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
അതേസമയം ഇറക്കുമതി തീരുവ വർധിപ്പിച്ചതോടെ സ്വർണ വിലയും കൂടി. ഗ്രാമിന് 120 രൂപ വർധിച്ച് 4,785 രൂപയായി. 38,280 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.