ജമ്മുകശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

ഇന്ന് പുലര്‍ച്ചെയാണ് വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ അപകടമുണ്ടായത്

Update: 2022-01-01 02:16 GMT
Editor : ijas
Advertising

ജമ്മു കശ്മീരിലെ കത്ര മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ നടന്ന തിക്കിലും തിരക്കിലുംപ്പെട്ട് 12 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവന്നിട്ടില്ല. അതേ സമയം മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ ജമ്മുവിലെ നരേയ്നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ അപകടമുണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

അതെ സമയം ജമ്മുവിലെ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും സഹായവും ഉറപ്പുനൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News