വിവാഹത്തിനു ശേഷം നാടുവിട്ടു; നോയിഡ സ്വദേശിയെ തിരഞ്ഞ് ബംഗ്ലാദേശി യുവതിയും കുഞ്ഞും ഇന്ത്യയില്‍

നോയിഡ സ്വദേശിയായ സൗരഭ് കാന്ത് തിവാരിയെ തേടിയാണ് സാനിയ അക്തര്‍ എന്ന യുവതി കുഞ്ഞുമായി രാജ്യത്തെത്തിയത്

Update: 2023-08-22 06:32 GMT
Editor : Jaisy Thomas | By : Web Desk

സാനിയ അക്തര്‍

Advertising

നോയിഡ: വിവാഹത്തിനു ശേഷം നാടുവിട്ട ഭര്‍ത്താവിനെ തേടി ബംഗ്ലാദേശി യുവതി ഇന്ത്യയില്‍. നോയിഡ സ്വദേശിയായ സൗരഭ് കാന്ത് തിവാരിയെ തേടിയാണ് സാനിയ അക്തര്‍ എന്ന യുവതി കുഞ്ഞുമായി രാജ്യത്തെത്തിയത്. യാത്രാ രേഖകകള്‍ സഹിതമാണ് സാനിയ എത്തിയത്.

ധാക്കയില്‍ ജോലി ചെയ്തിരുന്ന സൗരഭുമായി സാനിയ പ്രണയത്തിലാവുകയും മൂന്നു വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാവുകയും ചെയ്തു. മുസ്‍ലിം മതാചാര പ്രകാരമായിരുന്നു കല്യാണം. സാനിയ ഗര്‍ഭിണിയായിരുന്ന സമയത്താണ് സൗരഭ് ജോലി ആവശ്യത്തിനായി ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെന്നും കുറച്ചു ദിവസത്തിനകം മടങ്ങിവരാമെന്നും പറഞ്ഞ് നാട്ടിലേക്ക് പോയത്. എന്നാല്‍ സൗരഭ് മടങ്ങിവന്നില്ല. സൗരഭ് ധാക്കയിൽ കൾട്ടി മാക്സ് എനർജി പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്നതായി സാനിയ പറഞ്ഞു.സൗരഭിനൊപ്പം ഇന്ത്യയിലോ ബംഗ്ലാദേശിലോ എവിടെ വേണമെങ്കിലും താമസിക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി വ്യക്തമാക്കി.

നോയിഡയിലെത്തിയ സാനിയയെ നോയിഡ സെക്ടർ 62 പൊലീസ് തടഞ്ഞുവയ്ക്കുകയും തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News