മുരുഗ മഠാധിപതിയുടെ അറസ്റ്റിനു പിന്നാലെ ലിംഗായത്ത് മഠത്തിലെ പൂജാരി മരിച്ച നിലയിൽ

കർണാടകയിലെ മഠങ്ങളിൽ നടക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് രണ്ട് സ്ത്രീകൾ സംസാരിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശബ്ദരേഖയിൽ ബസവയെക്കുറിച്ചും വെളിപ്പെടുത്തലുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്

Update: 2022-09-05 15:43 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: കർണാടകയിലെ പ്രമുഖ ലിംഗായത്ത് മഠത്തിലെ പൂജാരിയെ തൂങ്ങിമരിച്ചു. ബെലാഗവി ജില്ലയിലുള്ള ശ്രീ ഗുരു മാഡിവലേശ്വർ മഠത്തിലെ മുഖ്യ പൂജാരിയായ ബസവ സിദ്ദലിംഗ സ്വാമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രദുർഗയിലെ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരനരു പോക്‌സോ കേസിൽ അറസ്റ്റിലായതിനു പിന്നാലെയാണ് ലിംഗായത്ത് സമുദായത്തിന് നടുക്കവുമായി മരണവാർത്ത വരുന്നത്.

ഇന്നു രാവിലെ മഠത്തിലെ മുറിയിലാണ് ബസവ സിദ്ദലിംഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കത്തിന്റെ ഉള്ളടക്കം പൊലീസ് പുറത്തുവിട്ടിട്ടില്ല.

കർണാടകയിലെ മഠങ്ങളിൽ നടക്കുന്ന ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ സംസാരിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ബസവ സിദ്ദലിംഗയെ അസ്വസ്ഥനായാണ് കാണപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ശബ്ദരേഖയിൽ ബസവയെക്കുറിച്ചും വെളിപ്പെടുത്തലുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

ദിവസങ്ങൾക്കുമുൻപാണ് 14ഉം 16ഉം പ്രായമുള്ള പെൺകുട്ടികളെ മഠത്തിൽ രണ്ടുവർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ ചിത്രദുർഗ മുരുഗ മഠത്തിലെ മഠാധിപതി ശിവമൂർത്തി ശരനരു അറസ്റ്റിലാകുന്നത്. പോക്‌സോ, പട്ടിക ജാതി-പട്ടിക വർഗ നിയമങ്ങൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ശരനരുവിന്‍റെ ശിഷ്യന്‍ കൂടിയാണ് ബസവ സിദ്ദലിംഗ.

Summary: Basava Siddalinga Swami, a Lingayat seer Sri Guru Madiwaleshwar mutt in Belagavi district of Karnataka, was found dead at his his residence

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News