ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ

നടപടി അമൃത്പാൽ സിങ് വിഷയത്തെത്തുടർന്നെന്ന് സൂചന

Update: 2023-03-28 05:42 GMT
Editor : Lissy P | By : Web Desk
BBC Punjabi Twitter,BBC PunjabBBC Punjabi Twitter,BBC Punjabi Twitter account, Amritpal Singh manhunt,BBC,Twitteri Twitter account, Amritpal Singh manhunt,BBC,Twitter
AddThis Website Tools
Advertising

ന്യൂഡൽഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക്.വാരിസ് പഞ്ചാബ് ദേ തലവൻ അമൃത പാൽ സിങ് വിഷയത്തെത്തുടർന്നെന്നാണ് നടപടിയെന്നാണ് സൂചന. തീരുമാനം അധികൃതരുടെ നിർദേശത്തെത്തുടർന്നെന്ന് ട്വിറ്റർ വ്യക്തമാക്കി.

പഞ്ചാബിൽ നിന്നുള്ള രണ്ട് ഡസനിലധികം മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളും ട്വിറ്റർ നിരോധിച്ചതായി റിപ്പോർട്ടുകളുണ്ട്. . മാർച്ച് 18 ന് മുതലാണ് .വാരിസ് പഞ്ചാബ് ദേ തലവൻ അമൃത പാൽ സിങ് ഒളിവിൽ പോയത്.

ഒളിവിലുള്ള അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസം ഹരിയാനയിൽ അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി വഴിയിലൂടെ കുടയും ചൂടി നടന്നുപോവുന്ന അമൃത്പാലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവിധയിടങ്ങളിൽ നിന്ന് അമൃത്പാൽ സിംഗിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം.

അതേസമയം അമൃത്പാൽ സിങ് നേപ്പാളിൽ ഒളിവിലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇയാളെ അവിടെ നിന്ന് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേപ്പാള്‍ സര്‍ക്കാറിന് അഭ്യര്‍ഥിച്ചു. ഇന്ത്യൻ പാസ്പോർട്ടോ മറ്റേതെങ്കിലും വ്യാജ പാസ്പോർട്ടോ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ അഭ്യർഥിച്ചതായും കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News