കോൺഗ്രസും സി.പി.എമ്മും ഒരുമിച്ചു; ത്രിപുര ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പാനലിന് വൻ തോൽവി
പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട പോസ്റ്റുകളിലെല്ലാം കോൺഗ്രസ്-സി.പി.എം സഖ്യത്തിന്റെ സ്ഥാനാർഥികളാണ് വിജയിച്ചത്.
ത്രിപുര ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളായ സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിച്ചതിനെ തുടർന്ന് ബി.ജെ.പി പാനലിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ പത്തിലും ബി.ജെ.പി സ്ഥാനാർഥികൾ തോറ്റു. 'സേവ് കോൺസ്റ്റിറ്റിയൂഷൻ ഫോറം' എന്ന ബാനറിലാണ് കോൺഗ്രസ്-സി.പി.എം സഖ്യം മത്സരിച്ചത്.
പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട പോസ്റ്റുകളിലെല്ലാം കോൺഗ്രസ്-സി.പി.എം സഖ്യത്തിന്റെ സ്ഥാനാർഥികളാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സീറ്റുകളിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനാണ്. മറ്റു മൂന്നുപേർ കമ്മിറ്റി മെമ്പർമാരാണ്.
പരാജയത്തിന് ഉത്തരവാദിയാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ നിയമമന്ത്രി രത്തൻ ലാൽ നാഥിനെ തടഞ്ഞുവെച്ചു. പാർട്ടിയോടുള്ള വിശ്വസ്തതയെ പരിഗണിക്കാതെ യോഗ്യരായവരെ തഴയുന്ന സർക്കാർ നടപടിക്കെതിരായ പ്രതിഷേധമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്ന് ബി.ജെ.പി അനുഭാവിയായ അഭിഭാഷകൻ പറഞ്ഞു.