സ്കൂട്ടര്‍ ഓടിച്ചുകൊണ്ട് വധുവിന്‍റെ റീല്‍സ്; ഒടുവില്‍ പണി കൊടുത്ത് പൊലീസ്

‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ ആണ്‌ യുവതി വീഡിയോ പങ്കു വച്ചത്‌

Update: 2023-06-12 07:46 GMT
Editor : Jaisy Thomas | By : Web Desk

ഹെല്‍മെറ്റില്ലാതെ സ്കൂട്ടറോടിക്കുന്ന വധു

Advertising

ഡല്‍ഹി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ റീല്‍സ് ചെയ്ത നവവധുവിന് പിഴയിട്ട് ഡല്‍ഹി പൊലീസ്. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചതിന് 1000 രൂപയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപ പിഴയുമാണ് പൊലീസ് ചുമത്തിയത്.

‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ ആണ്‌ യുവതി വീഡിയോ പങ്കു വച്ചത്‌. വിവാഹ വേഷത്തില്‍ സ്കൂട്ടര്‍ ഓടിക്കുന്ന യുവതിയുടെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. ഇതു പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുകയും പിഴ ചുമത്തുകയുമായിരുന്നു. ഡൽഹി പോലീസ് ഡിപ്പാർട്ട്‌മെന്റ് അടിസ്ഥാന ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൗരന്മാരെ ഓർമ്മിപ്പിക്കുന്നതിനും അവ പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും ഒരു വീഡിയോയും പങ്കിട്ടു. ഇത്തരം ബുദ്ധിമോശം കാണിക്കരുതെന്ന താക്കീതോടെ യുവതിയുടെ അഭ്യാസവും പിന്നാലെ പിഴ രസീതിന്‍റെ ചിത്രവുമടങ്ങുന്ന വിഡിയോ ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോക്കെതിരെ രംഗത്തെത്തിയത്. യുവതിക്ക് പിഴ ചുമത്തേണ്ടത് ആവശ്യമായ കാര്യമായിരുന്നെന്നും അഭിപ്രായപ്പെട്ടു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News